Tuesday, July 28, 2009

മഴ വൃത്താന്തം



മഴക്ക് സ്വത്വത്തോട് മോഹം
എന്നും പെയ്യുന്ന
താളം തന്നെ ഇന്നും
ഇന്നലേയും അതു തന്നെ
സുഗതചേച്ചി പറഞപോലെ
ചാഞും ചെരിഞും
പുതിയ താളം;
പുതിയ ഭാ‍വം..
ഇവൾക്ക് ഭയമായിരിക്കുന്നു…
ഇവൾ നാടോടുമ്പഴും..
എന്തേ തരിച്ച് നിൽക്കുന്നു?
ദിനേന മാറി…
മറിഞു, കരണം മറിഞു…
കളം മാറി…
നിറം മാറി...
പെയ്തിറങ്ങാതതെന്ത്യ ?
കഞ്ഞി കദറിട്ടു
അപ്പ കാണുന്നവനെ
അപ്പനാക്കുന്നവരെ
ഇവൾക്കിന്നും
പേടിയാണോ?

ഒരു കുറ്റിയിൽ
കയറിട്ടു കറങ്ങി
വൃത്തം വരച്ചു
ജീവിതം തീർക്കുന്ന
തുരുമ്പെടുത്ത-
ഓട്ട നാണയങ്ങൾക്ക്
വിലകിട്ടുമെന്ന്
ഇവൾക്ക് തോന്നലുണ്ടോ?