Sunday, November 1, 2009

പുതുലോകക്രമം

ഹൃദയം,
കാപട്യം നിറഞു
കവിഞു വിഷമൊഴുകി.
ഇറ്റിറ്റു വീഴുന്ന
അക്ഷരകൂട്ടങ്ങളെ
നക്കി തുടച്ചവൾ വിശപ്പടക്കി;

പ്രണയം നുരഞ്ഞു പൊങ്ങി,
കവിഞ്ഞൊഴുകി.
സിരകളിൽ ഉത്തേജനം
സ്വയം നിറച്ചു.

നാലാളു കൂടുന്നതിനെ
പേടിച്ചവർ
പാർക്കിലൊളിച്ചു.
വിദ്യാലയം ചിത്രശാല കയറി

പിന്നെ,
കുപ്പിവളയുടഞ്ഞ്
ചന്തു മാഞു
വിയർപ്പൊടിഞ്
നിശ്വാസം പൂണ്ടു

നീണ്ട ഇന്നലകൾക്ക് ശേഷം
പ്രണയാക്ഷരങ്ങളിൽ
പ്രാണന്റെ നിറം മങ്ങി
ക്രിയക്കു പിന്നാലെ
കർത്താവിനെ കാണാതായി

മേഘം കറുത്തു
പെയ്യാൻ മടിച്ചിരുന്നു
ഇരുണ്ടലോകത്ത്
കപ്പലോടിച്ചവൾ തീരം തിരഞ്ഞു

ഉടഞ്ഞ ചില്ലുവളകൾക്കിടയിൽ-
കണ്ട നീറുന്ന ഉടലിനെ
മാനുഷ്യർ ഓർത്ത് ചിരിക്കും

പുതിയ അതിഥിക്ക്
സ്വാഗതമരുളാൻ
പുതു ലോകക്രമം
അണിഞോരുങ്ങി.
നൂലുകൾ ഇണചേർന്നു
പുത്തൻ വലയായി,
മുഖം തുരന്ന് തുരന്ന്
ദൃംഷ്ട നീണ്ട വായായി,
മുള കുറ്റി മൂർച്ച മിനുക്കി
വേലിയാവാൻ കൊതിച്ചിരുന്നു,

പുത്തൻ കരങ്ങൾ
ഊറ്റം കൊണ്ടു
നഷ്ടപെടനില്ലാത്തവളെ കുറിച്ചവർ
സ്വപ്നം നെയ്തു…

-ശുഭം-

Tuesday, July 28, 2009

മഴ വൃത്താന്തം



മഴക്ക് സ്വത്വത്തോട് മോഹം
എന്നും പെയ്യുന്ന
താളം തന്നെ ഇന്നും
ഇന്നലേയും അതു തന്നെ
സുഗതചേച്ചി പറഞപോലെ
ചാഞും ചെരിഞും
പുതിയ താളം;
പുതിയ ഭാ‍വം..
ഇവൾക്ക് ഭയമായിരിക്കുന്നു…
ഇവൾ നാടോടുമ്പഴും..
എന്തേ തരിച്ച് നിൽക്കുന്നു?
ദിനേന മാറി…
മറിഞു, കരണം മറിഞു…
കളം മാറി…
നിറം മാറി...
പെയ്തിറങ്ങാതതെന്ത്യ ?
കഞ്ഞി കദറിട്ടു
അപ്പ കാണുന്നവനെ
അപ്പനാക്കുന്നവരെ
ഇവൾക്കിന്നും
പേടിയാണോ?

ഒരു കുറ്റിയിൽ
കയറിട്ടു കറങ്ങി
വൃത്തം വരച്ചു
ജീവിതം തീർക്കുന്ന
തുരുമ്പെടുത്ത-
ഓട്ട നാണയങ്ങൾക്ക്
വിലകിട്ടുമെന്ന്
ഇവൾക്ക് തോന്നലുണ്ടോ?

Tuesday, January 20, 2009

വേലിക്കകത്തായി പോയി… ഞാന്

തോരാതെ പെയ്ത
പ്രണയ കാപട്യങ്ങളുടെ
കൂടാരത്തില് നിന്നിറങ്ങി
കോമാളി വേഷം അഴിക്കുമ്പഴൊക്കെയും
നിന്റെ സാനിധ്യമുണ്ടായിരുന്നു..
പരിചയം പ്രണയത്തിനു
വഴിമാറിയപ്പോള്
ഞാന് ഉറക്കത്തിലായിരുന്നു
എന്റെ അകലങ്ങളില്
നീ പ്രണയം നിറച്ചപ്പൊഴും

മാനത്തെ കോടി താരകങ്ങളെ,
ക്ഷമിക്കുക, ഈ താരത്തെ ഞാന് എടുത്തോട്ടെ
വിണ്ണിലേക്ക് -
ദൂരം ഞാന് മറന്നിട്ടില്ല
നീ ഭൂമിയില് മൂക്കു-
തൊടുമെന്നു ഞാന് മോഹിച്ചുമില്ല..

നീ അകലെ നിന്നു തന്നെ
പ്രഭ ചൊരിയുമ്പോഴും
വെറുതെ മോഹിക്കട്ടെ,
എന്റെ സിരകളില് തീ നിറക്കാനെങ്കിലും

Thursday, January 15, 2009

ഇരകള് തയ്യാറായി കൊള്ളുക

നിലവിളിക്ക് താളമുണ്ട്,
സംഗതിയും;
പൊട്ടലുകള്, അട്ടഹാസങ്ങള്
സംഗീതം ഇനിയും;
ചോര ചാലുതീറ്‌ത്ത
മണല് പരപ്പില് ഈച്ചകള്
പാടിനടന്നു;

ശവങ്ങള് കച്ചകെട്ടാതെ,
ഇന്നലത്തെ
കാബറാ നൃത്തം പോലെ

നിറമായിരുന്നു ആഫ്രികയില്,
മതമായിരുന്നു ഗുജറാത്തില്,
പാറ്ട്ടി കൊടിയായിരുന്നു കണൂരില്;
കാരണത്തിനു പഞ്ഞമില്ലാതിടത്തോളം
ശവങ്ങളാവാന് ഇനിയും..
ഇനിയും, ഞാനും നീയും..
എടുത്തു കൊള്ക,
നിനക്കാകുമ്പഴൊക്കെയും..