Thursday, February 3, 2011

ഒഴിഞ്ഞ സീറ്റുള്ള കറുത്ത ബസ്സ്


ഈ ഒഴിഞ്ഞ സീറ്റുള്ള
കറുത്ത ബസ്സെന്തിനാണു
നാൽകവലക്ക് നടുക്ക്
നിർത്തിയിരികുന്നത്?

വളവുകൾ തീരുന്നിടത്ത്
വലിയ കുഴികളുണ്ടാകുമെന്ന്
വെറുതെ,
ഊഹിച്ചു പേടിക്കുന്നതെന്തിനാണ്?

നാൽകവലക്ക് നേരെ കിടക്കുന്ന
ചുവപ്പ് വരയുള്ള കറുത്ത
റോഡവസാനിക്കുന്ന്തിനു മുമ്പേ,
വാതിലുകളില്ലാത്ത ലോകത്ത്
ജാലകത്തെ സ്‌നേഹികുന്നൊരമ്മ
ചുവപ്പ് പറയുന്ന സമയങ്ങളെ
ഭയപ്പെടുന്നതെന്തിനാണ്?