Sunday, November 1, 2009

പുതുലോകക്രമം

ഹൃദയം,
കാപട്യം നിറഞു
കവിഞു വിഷമൊഴുകി.
ഇറ്റിറ്റു വീഴുന്ന
അക്ഷരകൂട്ടങ്ങളെ
നക്കി തുടച്ചവൾ വിശപ്പടക്കി;

പ്രണയം നുരഞ്ഞു പൊങ്ങി,
കവിഞ്ഞൊഴുകി.
സിരകളിൽ ഉത്തേജനം
സ്വയം നിറച്ചു.

നാലാളു കൂടുന്നതിനെ
പേടിച്ചവർ
പാർക്കിലൊളിച്ചു.
വിദ്യാലയം ചിത്രശാല കയറി

പിന്നെ,
കുപ്പിവളയുടഞ്ഞ്
ചന്തു മാഞു
വിയർപ്പൊടിഞ്
നിശ്വാസം പൂണ്ടു

നീണ്ട ഇന്നലകൾക്ക് ശേഷം
പ്രണയാക്ഷരങ്ങളിൽ
പ്രാണന്റെ നിറം മങ്ങി
ക്രിയക്കു പിന്നാലെ
കർത്താവിനെ കാണാതായി

മേഘം കറുത്തു
പെയ്യാൻ മടിച്ചിരുന്നു
ഇരുണ്ടലോകത്ത്
കപ്പലോടിച്ചവൾ തീരം തിരഞ്ഞു

ഉടഞ്ഞ ചില്ലുവളകൾക്കിടയിൽ-
കണ്ട നീറുന്ന ഉടലിനെ
മാനുഷ്യർ ഓർത്ത് ചിരിക്കും

പുതിയ അതിഥിക്ക്
സ്വാഗതമരുളാൻ
പുതു ലോകക്രമം
അണിഞോരുങ്ങി.
നൂലുകൾ ഇണചേർന്നു
പുത്തൻ വലയായി,
മുഖം തുരന്ന് തുരന്ന്
ദൃംഷ്ട നീണ്ട വായായി,
മുള കുറ്റി മൂർച്ച മിനുക്കി
വേലിയാവാൻ കൊതിച്ചിരുന്നു,

പുത്തൻ കരങ്ങൾ
ഊറ്റം കൊണ്ടു
നഷ്ടപെടനില്ലാത്തവളെ കുറിച്ചവർ
സ്വപ്നം നെയ്തു…

-ശുഭം-

4 comments:

  1. kathirikkunnathu valiya velluvilikal thanne but neritte pattoo.

    ReplyDelete
  2. @unnimol
    ഈ ചിതറിയ ചിന്തകൾക്ക് പക്ഷം പിടിക്കാനെത്തിയതിനു നന്ദി...

    ReplyDelete