Thursday, January 15, 2009

ഇരകള് തയ്യാറായി കൊള്ളുക

നിലവിളിക്ക് താളമുണ്ട്,
സംഗതിയും;
പൊട്ടലുകള്, അട്ടഹാസങ്ങള്
സംഗീതം ഇനിയും;
ചോര ചാലുതീറ്‌ത്ത
മണല് പരപ്പില് ഈച്ചകള്
പാടിനടന്നു;

ശവങ്ങള് കച്ചകെട്ടാതെ,
ഇന്നലത്തെ
കാബറാ നൃത്തം പോലെ

നിറമായിരുന്നു ആഫ്രികയില്,
മതമായിരുന്നു ഗുജറാത്തില്,
പാറ്ട്ടി കൊടിയായിരുന്നു കണൂരില്;
കാരണത്തിനു പഞ്ഞമില്ലാതിടത്തോളം
ശവങ്ങളാവാന് ഇനിയും..
ഇനിയും, ഞാനും നീയും..
എടുത്തു കൊള്ക,
നിനക്കാകുമ്പഴൊക്കെയും..

9 comments:

  1. നിറമായിരുന്നു ആഫ്രികയില്,
    മതമായിരുന്നു ഗുജറാത്തില്,
    പാറ്ട്ടി കൊടിയായിരുന്നു കണൂരില്;
    കാരണത്തിനു പഞ്ഞമില്ലാതിടത്തോളം
    ശവങ്ങളാവാന് ഇനിയും..
    ഇനിയും, ഞാനും നീയും..
    എടുത്തു കൊള്ക,
    നിനക്കാകുമ്പഴൊക്കെയും..

    വാളെടുത്തവന്‍ വാളാല്‍ എന്ന് പഴമൊഴി...
    ആശംസകള്‍ സുഹൃത്തേ...!
    എനിക്കിട്ട കമെന്റിലൂടെയാണ് ഇവിടെയെത്തിയത്...
    വാക്കുകള്‍ മൂര്‍ച്ച കൂട്ടി എറിയുക...
    കുറിക്കു കൊള്ളട്ടെ...
    ബൂലോകത്തേക്ക് ആശംസകള്‍...

    ReplyDelete
  2. കവിത നന്നായിരിക്കുന്നു!!!!

    ReplyDelete
  3. nallathu,pulikalaayum simhangalayum vazhukayaanu, manushyanaavan maathram vayya,sugathakumari paranjathu pole 'jentutha' jayikkatte,.......

    ReplyDelete
  4. @പകല്‍കിനാവന്‍
    വിലപെട്ട നിർദേശത്തിനും ആശംസകൾക്കും നന്ദി

    @മുഹമ്മദ്‌ സഗീര്‍ , B Shihab, വല്യമ്മായി
    വായിച്ചതിനും കമന്റിട്ടതിനും നന്ദി

    @PREKRUTHY
    താങ്കൾ പറഞ്തിനോട് യോജിക്കുന്നു. അഭിപ്രായത്തിനു നന്ദി

    ReplyDelete
  5. irakaL palaruNT suhr^ththE.
    ellaayppOzhum irayaayi kazhiyaan zramikkaruthe.

    Once, one day try to become a Predator.
    Yes Prey turns predator..!
    MY AIM IS SO.

    All the bests and welcome
    :-)
    Upasana

    ReplyDelete
  6. ira thedi purappettvan irayaayi theeunna oru tharam nashta bodhathinte ulvelikalil ninnu tahanne velikettukak appurathe nashtangale kaanaam

    ReplyDelete
  7. കുറിക്കു കൊള്ളുന്നുണ്ട്

    ReplyDelete