Tuesday, January 20, 2009

വേലിക്കകത്തായി പോയി… ഞാന്

തോരാതെ പെയ്ത
പ്രണയ കാപട്യങ്ങളുടെ
കൂടാരത്തില് നിന്നിറങ്ങി
കോമാളി വേഷം അഴിക്കുമ്പഴൊക്കെയും
നിന്റെ സാനിധ്യമുണ്ടായിരുന്നു..
പരിചയം പ്രണയത്തിനു
വഴിമാറിയപ്പോള്
ഞാന് ഉറക്കത്തിലായിരുന്നു
എന്റെ അകലങ്ങളില്
നീ പ്രണയം നിറച്ചപ്പൊഴും

മാനത്തെ കോടി താരകങ്ങളെ,
ക്ഷമിക്കുക, ഈ താരത്തെ ഞാന് എടുത്തോട്ടെ
വിണ്ണിലേക്ക് -
ദൂരം ഞാന് മറന്നിട്ടില്ല
നീ ഭൂമിയില് മൂക്കു-
തൊടുമെന്നു ഞാന് മോഹിച്ചുമില്ല..

നീ അകലെ നിന്നു തന്നെ
പ്രഭ ചൊരിയുമ്പോഴും
വെറുതെ മോഹിക്കട്ടെ,
എന്റെ സിരകളില് തീ നിറക്കാനെങ്കിലും

9 comments:

  1. സമർപ്പണം:
    എന്റെ ആകാശത്ത് എനിക്കു നഷ്ട്ടപെട്ടവള്ക്ക്

    ReplyDelete
  2. കൂടാരത്തില് നിന്നിറങ്ങി
    കോമാളി വേഷം അഴിക്കുമ്പഴൊക്കെയും
    നിന്റെ സാനിധ്യമുണ്ടായിരുന്നു..

    ഇര അണ്ണാ മനസിനെ സ്പര്‍ശിച്ച വരികള്‍, പോരട്ടെ അടുത്തത്.
    എന്റെ കഥ പീടികയില്‍ വന്നു അനുഗ്രഹം തന്നതിന് നന്ദി

    ReplyDelete
  3. വരികള്‍ സ്പര്‍ശിച്ചു.
    "നിനക്കായ് ഉദിക്കും മറ്റോരു താരം
    ആകാശനീലമയില്‍ എവിടയോ.."
    ആശംസകള്‍

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നന്നായി.
    മോഹം മാത്രമാണല്ലോ പലപ്പോഴും ജീവിതാശ്വാസം.

    ReplyDelete
  6. ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി

    ReplyDelete
  7. മാനത്തെ കോടി താരകങ്ങളെ,
    ക്ഷമിക്കുക,

    നീയും എന്റെ ഇരകളാവുക... !!

    ഹഹ കൊള്ളാട്ടോ വരികള്‍...!!

    ReplyDelete
  8. വളരെ നല്ല കവിത.

    ReplyDelete
  9. എവിടെയോ പരിചയമുള്ള ഒരു മുഖം
    ഈ തിരശീലക്കു പിന്നില്‍ ഉണ്ടെന്നതിനു
    തെളിവ് പോലെ ഈ വരികള്‍
    കൊള്ളാം

    ReplyDelete