Thursday, February 3, 2011

ഒഴിഞ്ഞ സീറ്റുള്ള കറുത്ത ബസ്സ്


ഈ ഒഴിഞ്ഞ സീറ്റുള്ള
കറുത്ത ബസ്സെന്തിനാണു
നാൽകവലക്ക് നടുക്ക്
നിർത്തിയിരികുന്നത്?

വളവുകൾ തീരുന്നിടത്ത്
വലിയ കുഴികളുണ്ടാകുമെന്ന്
വെറുതെ,
ഊഹിച്ചു പേടിക്കുന്നതെന്തിനാണ്?

നാൽകവലക്ക് നേരെ കിടക്കുന്ന
ചുവപ്പ് വരയുള്ള കറുത്ത
റോഡവസാനിക്കുന്ന്തിനു മുമ്പേ,
വാതിലുകളില്ലാത്ത ലോകത്ത്
ജാലകത്തെ സ്‌നേഹികുന്നൊരമ്മ
ചുവപ്പ് പറയുന്ന സമയങ്ങളെ
ഭയപ്പെടുന്നതെന്തിനാണ്?

3 comments:

  1. ആ നാല്‍കവലയില്‍ നിന്നു ഒരിക്കല്‍
    കൂടി ഈ കറുത്ത ലോകത്തെ നോക്കി മടങ്ങുക
    നല്ല ലോകത്തേക്ക്.വേലിക്കെട്ടും അടച്ച
    വാതായനങ്ങളും ഇല്ലാത്ത നന്മയുടെ ലോകത്തേക്ക്...
    നന്നായിരിക്കുന്നു.ആശംസകള്‍ സുഹൃത്തേ..

    ReplyDelete
  2. ഈ ഇരുമ്പുഴിയന്‍ മുണ്ടുപറമ്പിനും പാണായിക്കും ഇടയിലുള്ള സ്ഥലത്തുള്ള വ്യക്തിയാണൊ?

    ReplyDelete
  3. @ ശങ്കരനാരായണന്‍ മലപ്പുറം
    athe suhrthe..

    ReplyDelete